മരംകൊണ്ടുണ്ടാക്കുന്ന പാത്രങ്ങള്‍. പ്‌ളാവിന്റെ വേരാണ് പ്രായേണ ഉപയോഗിക്കുക. മരം കുഴിച്ചുണ്ടാക്കുകയാണ് പതിവ്. പാത്തിമരവി, അടമരവി എന്നിവ വലിപ്പം കൂടിയവയാണ്. ഉപ്പ്, ഉപ്പിലിട്ടത് തുടങ്ങിയവ വിളമ്പുവാനും മറ്റും ചെറിയ മരവികള്‍ ഉപയോഗിക്കും. പിടിയുള്ളതും പിടിയില്ലാത്തതുമായ മരവികള്‍ ഉണ്ട്.

മരവികളുടെ കൂട്ടത്തില്‍ കല്ലുമരവികളും പെടും. ഗ്രാമപ്രദേശങ്ങളില്‍ പലരും കറി വയ്ക്കുന്നത് കല്ലുമരവികളിലാണ്.