മൂദേവി, ജ്യേഷ്ഠാഭഗവതി. ദാരിദ്രത്തിന്റെയും ഈതിബാധകളുടെയും ദേവത. പാലാഴിമഥനം ചെയ്യുമ്പോള്‍ ഉണ്ടായതത്രെ ഈ ദേവത. പാലക്കാടുജില്ലയിലെ തച്ചനാട്ടുകരയില്‍ ജ്യേഷ്ഠാഭഗവതിയുടെ ഒരു ക്ഷേത്രമുണ്ട്. മൂശേ്ശട്ടയെ ഭവനങ്ങളില്‍നിന്ന് അകറ്റുവാനെന്നുള്ള സങ്കല്‍പത്തില്‍ ചില അനുഷ്ഠാനങ്ങളും പാട്ടുകളുമുണ്ട്. കന്നിമാസത്തിലെ തൃക്കേട്ട, ചേട്ടാച്ചിയുടെ പിറന്നാളാണ്. ഉത്തരകേരളത്തില്‍, അന്ന് പ്രഭാതത്തില്‍ ഭവനങ്ങളില്‍ കിഴക്കുഭാഗത്തെ വാതില്‍ തുറക്കുന്നതിനു മുമ്പേ, വടക്കുഭാഗത്തേക്കുള്ള വാതില്‍ തുറന്ന് അവിടെ ചാണകം തേച്ച് പൂവിടും.