മുറിവിനും ചതവിനുമുള്ള ചികില്‍സാരീതികളും മരുന്നുകളും നാടന്‍ പാരമ്പര്യത്തിലുണ്ട്. കളരിയുമായി ബന്ധപ്പെട്ട ചികില്‍സാപദ്ധതിയിലും ഇത്തരം മരുന്നുകള്‍ കാണാം. ശരീരാവയവങ്ങള്‍ മുറിഞ്ഞ് വേര്‍പ്പെട്ടാല്‍പ്പോലും ചേര്‍ത്ത് തുന്നി, മരുന്നു വെച്ചുകെട്ടി ഭേദപ്പെടുത്തുന്ന നാടന്‍ ചികില്‍സാരീതി നിവിലുണ്ടായിരുന്നു. ആലത്തൂര്‍നമ്പി, ഊരാളി കോമന്‍ വൈദ്യന്‍ തുടങ്ങിയവരെക്കുറിച്ച് വടക്കന്‍പാട്ടികഥകളില്‍ പരാമര്‍ശിക്കുന്നുണ്ട്.