താന്ത്രികമായ ഒരു മംഗളോപചാരം. ഒരുതരം ദീപാരാധനയാണത്. തിരിയുഴിച്ചില്‍ എന്ന് അതിനര്‍ത്ഥമുണ്ട്. ഉണക്കലരി, നാളികേരം, കറുക എന്നിവയാണ് നീരാജനീയം.

അരിനിറച്ച താലത്തില്‍ നാളികേരമുടച്ചുവച്ച് അതില്‍ നെയ്യിട്ട് ദീപം കൊളുത്തി, കറുക തുടങ്ങിയ മംഗളവസ്തുക്കള്‍ താലത്തില്‍ വച്ച് ഉഴിക്കുകയാണ് നീരാജനത്തിന്റെ സമ്പ്രദായം.