ക്ഷേത്രങ്ങളിലെ ഒരാഘോഷം. ക്ഷേത്രനടയില്‍ നിറയെ പൂമാലകളും വിളക്കുകളും തൂക്കിയിടും. പഞ്ചവാദ്യത്തോടെ വിശേഷപൂജകളുണ്ടാവും. പായസം, നെയ്യപ്പം തുടങ്ങിയ വിശേഷനിവേദ്യങ്ങളും വേണം. ഉത്തരകേരളത്തിലെ ഭഗവതീക്ഷേത്രങ്ങളില്‍ നവരാത്രിക്കും ശിവക്ഷേത്രങ്ങളില്‍ ശിവരാത്രിക്കും നിറമാല പതിവാണ്.