വലിയഭഗവതിയുടെ സങ്കല്പത്തിലുള്ള ഒരു ദേവത. വയനാട്ടിലെ വെള്ളമുണ്ടയിലും മറ്റും ഈ ഭഗവതിയുടെ ആരാധനാകേന്ദ്രങ്ങളുണ്ട്. പച്ചിലഭഗവതിയുടെ തെയ്യം കെട്ടിയാടിക്കപ്പെടാറുണ്ട്. വാഴയിലകൊണ്ടു പൊതിഞ്ഞ ‘ഇലമുടി’യാണ് ഈ തെയ്യത്തിന് വേണ്ടത്.