മാപ്പിളമാര്‍ക്കിടയില്‍ പ്രാചുര്യത്തിലുള്ള ഒരുതരം പാനീയം. മൈദയും പഞ്ചസാരയും വെള്ളത്തില്‍ കലക്കി ചൂടാക്കിയത്, ഉള്ളിയും അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യില്‍ വറുത്ത് ഒരു പാത്രത്തിലേക്കൊഴിച്ചാണ് പാലുദ ഉണ്ടാക്കുന്നത്. മരിച്ചിട്ട് മൂന്നാം ദിവസം രാവിലെ നടത്തുന്ന പ്രാര്‍ത്ഥനയ്ക്ക് ഇതാണ് കുടിക്കുവാന്‍ കൊടുക്കുക.