സേചനം ചെയ്യുവാന്‍ ഉപയോഗിക്കുന്നതും സിറിഞ്ചിന്റെ തത്വമനുസരിച്ചുള്ളതുമായ ഒരു ഉപകരണം. മുളക്കഷണവും ചെറിയൊരു മരക്കമ്പും കൊണ്ടു പീച്ചാങ്കുഴല്‍ നിര്‍മ്മിക്കാം. ഗ്രാമീണരായ കുട്ടികള്‍ പീച്ചാങ്കുഴല്‍ ഉപയോഗിച്ച് വെള്ളം തെറിപ്പിച്ച് കളിക്കാറുണ്ട്. ചെടികളും വള്ളികളും നനയ്ക്കുവാനും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മരങ്ങള്‍ക്ക് വെള്ളം തേവുന്നതിനും പീച്ചാങ്കുഴല്‍ ഉപയോഗിക്കും.