ദേവതാരാധന ജനജീവിതത്തിന്റെ അവിഭാജ്യഘടകമാണിത്. വിശ്വസമാണ് അതിന് അവലംബം. പൂജയ്ക്ക് മാര്‍ഗ–രീതി ഭേദങ്ങള്‍ ഉണ്ട്. സ്വഭാവത്തെ അടിസ്ഥാനമാക്കി സാത്വികപൂജ, തമോപൂജ എന്നിങ്ങനെ തരംതിരിക്കാം. സാത്വികപൂജാക്രമം, വൈദികം, താന്ത്രികം, മിശ്രം എന്ന് മൂന്നുവിധം. പുഷ്പാദികളുടെ ശേഖരണം, ദേവതാര്‍ച്ചന, മന്ത്രോച്ചാരണം, മൂര്‍ത്തിധ്യാനം എന്നിവ പൂജയുടെ അഞ്ചു ഭാഗങ്ങളാണ്. വിഗ്രഹങ്ങളിലും മറ്റുമല്ലാതെ, നിലത്ത് പത്മമിച്ച് ദേവതാസങ്കല്പം ചെയ്ത് പൂജ നടത്താറുണ്ട്. അതിനിടുന്ന പത്മങ്ങള്‍ക്ക് ദേവതാഭേദമനുസരിച്ച് വ്യത്യാസം കാണും. ശ്രീചക്രപത്മം, ചക്രാബ്ജപത്മം, ഭദ്രകപത്മം, ശക്തിഭദ്രകപത്മം, ദുര്‍ഗാചക്രപത്മം, അഷ്ടദളപത്മം എന്നിങ്ങനെ പൂജാപത്മങ്ങള്‍ക്ക് തരഭേദമുണ്ട്.