പക്ഷിപീഡ നീക്കല്‍. പുള്ളുവര്‍, മലയര്‍, വണ്ണാന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട മാന്ത്രികന്മാരാണ് പുള്ളേറ് ദോഷം നീക്കുവാനുള്ള മാന്ത്രികബലിക്രിയകള്‍ ചെയ്യുന്നത്. പുള്ളേറ് നീക്കുവാന്‍ പുള്ളുവര്‍ക്ക് ഓലവായന എന്ന ചടങ്ങുണ്ട്. പുള്ളേറ് നീക്കുവാന്‍ മലയര്‍ ശ്രീകൃഷ്ണസ്തുതി തുടങ്ങിയ പാട്ടുകള്‍ പാടും.