ദേവതാസങ്കേതം. ഉത്തരകേരളത്തില്‍ വൈദികേതരരുടെ ദേവതാസങ്കേതങ്ങളില്‍ ചിലതിനെ സ്ഥാനം എന്ന് വിശേഷിപ്പിക്കാറുണ്ട്. ‘സ്ഥാനവും തറവാടും’ എന്നാണ് പറയുക. ചില സമുദായക്കാരുടെ ആരാധനാലയങ്ങളെ സമുദായപ്പേര്‍ ചേര്‍ത്ത് പറയാറുണ്ടായിരുന്നു. കൊല്ലറ് സ്ഥാനം, ആശാരിസ്ഥാനം, മൂശാരിസ്ഥാനം, തീയറെസ്ഥാനം, മൊയോറെ സ്ഥാനം എന്നിങ്ങനെ പറയുന്ന പതിവ് ഇന്ന് കുറഞ്ഞിരിക്കുകയാണ്. തുളുനാടന്‍ പ്രദാശങ്ങളില്‍ ‘താനം’ എന്നാണ് പറയുക.