ഗ്രാമീണ ബാലികാബാലന്മാരുടെ ഒരു വിനോദം. കുനിഞ്ഞിരുന്ന് കൈകള്‍കൊണ്ട് പ്രത്യേകരീതിയില്‍ കീഴ്ക്കാലുകള്‍ പിടിച്ച് തവളചാടുന്നതുപോലെ ചാടുകയാണ് ഇതിന്റെ സ്വഭാവം. നിരയായി ഇരുന്നുകൊണ്ടാണ് കളി ആരംഭിക്കുക. ലക്ഷ്യസ്ഥാനത്ത് ആദ്യം എത്തിയ കുട്ടി വിജയിക്കും.