അണ്ടലൂര്‍ കാവിലും മറ്റും കണിയാന്‍ സമുദായക്കാര്‍ നടത്തി വരുന്ന ഒരു ചടങ്ങ്. ദൈവത്താര്‍, അങ്കക്കാരന്‍,ബപ്പുരയന്‍ എന്നീ തെയ്യങ്ങളുടെ മുടിവയ്ക്കുന്ന വേളയിലാണ് ‘തായംപിടി’ നടത്തുക. തലയില്‍ തുണിയിട്ടുകൊണ്ട് ഒളിച്ചുകളിപോലെ മറഞ്ഞും വെളിവായും കൊണ്ട് നടത്തി വരുന്ന ഒരു മുറയാണത്. താത്വികമായി മായയെ പ്രതിനിധീകരിക്കുന്നതാണ് ഈ കളിയെന്ന് പറയാം.