വെറ്റില, അടയ്ക്ക, (പാക്ക്), ചുണ്ണാമ്പ്, പുകയില എന്നീ മുറുക്കു സാധനങ്ങള്‍. ‘തിന്‍മാന്‍’ എന്ന പദമാണ്’ തുമ്മാന്‍’. ആയത്. ‘തുമ്മാന്‍കൊടുക്കുക'(താംബൂലദാനം) ഒരു ഉപചാരമാണ്. ബന്ധുമിത്രാദികളുടെ അടുത്ത് വിശേഷാവസരങ്ങളില്‍ തുമ്മാന്‍ കൊണ്ടുപോവുകയെന്നത് ബഹുമാനസൂചകമായ ഒരു ആചാരമാണ്. പണ്ട് വിവാഹത്തിന് കാരണവന്‍മാര്‍ക്കും മറ്റും വെറ്റില, പഴുക്ക എന്നിവ സമ്മാനിക്കാറുണ്ടായിരുന്നു. ‘പുടമുറികല്യാണ’ത്തിന്റെ ഒരു ചടങ്ങാണ് ‘വെറ്റിലക്കെട്ട്’ സമ്മാനിക്കല്‍.