പ്രാകൃതസമൂഹങ്ങളുടെ ജീവിതനടപടികളുടെ ഭാഗമായി ഉണ്ടായതാണ് ആചാരം. ആചാരബദ്ധമായ സാമൂഹികജീവിതമാണ് അവർ നയിച്ചിരുന്നത്. ദേശാചാരം, ഗ്രാമാചാരം, ക്ഷേത്രാചാരം, കുലാചാരം (ജാത്യാചാരം) എന്നിങ്ങനെ വൈവിദ്ധ്യമുണ്ട്. ഓരോ ജാതിക്കാരും പെരുമാറേണ്ട രീതിയും സംസാരിക്കേണ്ട ക്രമവും ചെയ്യേണ്ട തൊഴിലുകളും എന്തൊക്കെയാണെന്ന് നിയമമുണ്ടായിരുന്നു.