അയോദ്ധ്യയിലെ രാജാവായിരുന്നു അബരീഷന്‍. വസിഷ്ഠ മഹര്‍ഷിയുടെ ഉപദേശമനുസരിച്ച് അംബരീഷന്‍ ഏകാദശീവ്രതം അനുഷ്ഠിച്ചുതുടങ്ങുകയും അതുകൊണ്ട് സ്വസ്ഥാനം നഷ്ടപ്പെടുമോ എന്നു ഭയന്ന് ഇന്ദ്രന്‍ ആ വ്രതം മുടക്കാന്‍ ദുര്‍വ്വാസാവിനെ നിയോഗിക്കുകയും ചെയ്യുന്നു. അംബരീഷന്‍ മഹാവിഷ്ണുവിനെ സ്മരിച്ചതോടെ സുദര്‍ശനചക്രം പ്രത്യക്ഷപ്പെട്ടു. ദുര്‍വ്വാസാവ് അതുകണ്ട് ഭയപ്പെട്ട് ശിവനെയും വിഷ്ണുവിനെയും അഭയം പ്രാപിക്കുന്നു. മഹാവിഷ്ണുവിന്റെ നിര്‍ദ്ദേശമനുസരിച്ച് മഹര്‍ഷി അംബരീഷനെ സമീപിച്ച് ക്ഷമചോദിക്കുന്നു. 14-ാം നൂറ്റാണ്ടില്‍ കേരളത്തിലുണ്ടായ വിഷ്ണുഭക്തി പ്രധാനമായ കൃതികളില്‍ ഒന്നായ അംബരീഷോപാഖ്യാനത്തിലെ നായകനാണ് അംബരീഷന്‍.