കലാപ്രകടനങ്ങള്‍ക്ക് വേഷമണിഞ്ഞൊരുങ്ങുന്ന സ്ഥലം-നേപഥ്യം. നാടന്‍കലകള്‍ക്കെന്നപോലെ കഥകളി, കൃഷ്ണനാട്ടം തുടങ്ങിയവയ്ക്കും അണിയറ കൂടിയേ കഴിയൂ. മുഖത്തു തേയ്ക്കുന്നതും ഉടയാടകളും ആഭരണങ്ങളും മുടി (കിരീടം) കളും വച്ചുകെട്ടുന്നതും അണിയറയില്‍ വച്ചായിരിക്കും. വേഷമണിയിക്കാന്‍ വൈദഗ്ദ്ധ്യമുള്ളവരുമുണ്ട്. അണിയറ വിളക്കായി നിലവിളക്കോ കുത്തുവിളക്കോ വച്ചിരിക്കും. അരങ്ങില്‍ വരുന്നതിനു മുമ്പ് അണിയറ വന്ദിക്കുക എന്ന ചടങ്ങുണ്ട്.