അഞ്ജനം നിര്‍മ്മിക്കേണ്ടതിന്റെ വിധികള്‍. ഗോരോചനം, കുങ്കുമം, ശംഖ്, അയമോദകം, ചന്ദനം, രാജാവര്‍ത്തമണി, പേരേലം, സൗരവീരാഞ്ജനം, രസം, കുമിഴ്, മഞ്ഞള്‍, വെണ്‍താമരയല്ലി, അരക്ക്, നെയ്യ്, പാല് എന്നിവ സമമായെടുത്ത് അരച്ച് ശ്മശാന വസ്ത്രത്തില്‍ പുരട്ടി, അതുകൊണ്ട് തിരിയുണ്ടാക്കി നെയ്യ് പുരട്ടി കത്തിച്ചുണ്ടാക്കുന്ന മഷി കണ്ണിലോട്ടെഴുതിയാല്‍ പാതാളത്തിലുള്ള നിധികൂടി കാണുമെന്നാണ് വിശ്വാസം.