ആരാധന, പൂജ. ദേവതകള്‍ക്കെല്ലാം നാമാര്‍ച്ചന പ്രധാനമാണ്. സംഖ്യാഭേദമനുസരിച്ച് സഹസ്രനാമാര്‍ച്ചന, ലക്ഷാര്‍ച്ചന, കോടിയര്‍ച്ചന എന്നിങ്ങനെയും വസ്തുഭേദമനുസരിച്ച് പുഷ്പാര്‍ച്ചന, കുങ്കുമാര്‍ച്ചന, രക്തചന്ദനാര്‍ച്ചന എന്നിങ്ങനെയും പറയും. വൈദികം, താന്ത്രികം, മിശ്രം എന്ന് അര്‍ച്ചന മൂന്നുവിധം. മന്ത്രങ്ങളും അംഗങ്ങളും വേദത്തില്‍ പറഞ്ഞുമാത്രം സ്വീകരിക്കുന്നതാണ് വൈദികാര്‍ച്ചന. തന്ത്രവിധിപ്രകാരമുള്ളതു താന്ത്രികം. രണ്ടുവിധികളും കലര്‍ന്നത് മിശ്രം.