സ്ത്രീകള്‍ക്കാണ് പണ്ട് കൂടുതലും ആശൗചം എന്ന ശുദ്ധികര്‍മം കൂടുതലും നിശ്ചയിച്ചിരുന്നത്. ജനനമരണാദികള്‍ കൊണ്ട് പൊതുവേയും തീണ്ടാരി, പ്രസവം എന്നിവകൊണ്ട് സ്ത്രീകള്‍ക്ക് ആശൗചമുണ്ട്. പുലയ്ക്ക് വാലായ്മയെക്കാള്‍ അശുദ്ധിയുണ്ട്. ആശൗചകാലത്ത് ക്ഷേത്രത്തിലോ കാവിലോ പോകരുത്. ആശൗചം നീങ്ങാന്‍ മാറ്റടുത്തുകുളി (മണ്ണാത്തിമാറ്റ്) യും പുണ്യാഹവും വേണമായിരുന്നു.