വിശ്വകര്‍മികള്‍ (ആശാരിമാര്‍) നടത്തുന്ന വാസ്തുപൂജ. പ്രാസാദം, ഭവനം, കിണര്‍, കുളം, യാഗശാല മുതലായവയുടെ നിര്‍മ്മാണത്തിന്റെ വിവിധഘട്ടങ്ങളില്‍ അവര്‍ വാസ്തുബലി കര്‍മ്മം നടത്തും. വാസ്തുപുരുഷനെയും മറ്റുദേവതമാരെയും തൃപ്തിപ്പെടുത്താനുള്ള  കര്‍മ്മമാണ്. വര്‍ണപ്പൊടികൊണ്ട് 81 കള്ളികളുള്ള പത്മം വരച്ച്,
ബ്രഹ്മാദികളായ ദേവന്‍മാരെ പൂജിക്കണം. കുറ്റിയടിക്കുന്നതിനു മുമ്പ് നടത്തുന്ന അസുരക്രിയയ്ക്ക് ‘കുറ്റിപൂജ’ എന്നും പറയും. ആണ്ടുതോറും വാസ്തു പൂജകഴിക്കണമെന്നാണ് പഴയവിശ്വാസം. ഭവനം പണിയുന്ന സ്ഥല (വാസ്തു) ത്തിന്റെയും ഭവനത്തിന്റെയും ദോഷങ്ങള്‍ ഈ ക്രിയയിലൂടെ പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസം. രോഗം, ബന്ധുനാശം, ധനഹാനി തുടങ്ങിയ ആപത്തുകള്‍ വരാതിരിക്കാന്‍ ഈ കര്‍മ്മം ചെയ്യും.