‘നോക്കുവിദ്യ’കളിലൊന്നാണ് ദര്‍പ്പണവിദ്യ. ‘അഞ്ജനം നോക്കുന്നതു’പോലെ ദര്‍പ്പണം നോക്കി ലക്ഷണം പറയുന്ന പതിവുണ്ട്. മാന്ത്രികര്‍ കണ്ണാടിവെച്ച് പൂജിച്ചശേഷം വിളക്കിന്റെ മുന്‍പില്‍ അത് വയ്ക്കും. ഫലമറിയേണ്ടവര്‍ അറിയേണ്ട കാര്യങ്ങള്‍ ചോദിച്ചാല്‍ അവയ്ക്കുത്തരം കണ്ണാടിയില്‍ എഴുതിക്കാണാം. ചെറിയ കുട്ടികളാണ് കണ്ണാടിയില്‍ നോക്കേണ്ടത്. മറ്റുള്ളവര്‍ക്ക് ഒന്നും കാണുകയില്ല.