പകിട, ചതുരംഗം എന്നിവയെല്ലാം ദ്യൂതത്തില്‍പ്പെടും. ഇപ്പോള്‍ നിലവിലുള്ള ചതുരംഗക്രീഡ പ്രാചീനസമ്പ്രദായത്തില്‍ നിന്ന് പല കാര്യങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലര്‍ ഓരോ ഭാഗത്തും എട്ടുവീതം കള്ളികള്‍ വരത്തക്കവിധം കളംവരച്ച് കിഴക്ക് ചുകപ്പും, പടിഞ്ഞാറ് പീതവര്‍ണവും, തെക്ക് പച്ചയും, വടക്ക് കറുപ്പും നിറമുള്ള കരുക്കള്‍ വച്ച് കളിക്കുന്ന ഒരു സമ്പ്രദായം നിലവിലുണ്ടായിരുന്നു. ഇന്ന് ആ രീതി നിലവിലില്ല. ചതുരംഗക്കളി (ദ്യൂതം)യെക്കുറിച്ച് തോറ്റംപാട്ടുകള്‍, ചീറുമ്പപ്പാട്ട്, വടക്കന്‍പാട്ടുകഥകള്‍, നമ്പ്യാരുടെ തുള്ളല്‍പ്പാട്ടുകള്‍ തുടങ്ങിയവയില്‍ പരാമര്‍ശമുണ്ട്.