വൈദികേതര സങ്കല്‍പത്തിലുള്ള ഒരു ദേവത. ഉത്തരകേരളത്തിലെ ചില ബ്രാഹ്മണഗൃഹങ്ങളില്‍ ഈ ദേവതയെ ആരാധിക്കുന്നുണ്ട്. അവര്‍ ജട്ടികനെ ശാസ്താവായിട്ടാണ് പൂജിക്കുന്നത്. കെട്ടിക്കോലമില്ലാത്തൊരു ദേവതയാണിത്. കൊട്ടും പാട്ടുമൊന്നും ജട്ടികന് കേട്ടുകൂടത്രേ. അതിനാല്‍ ഈ ദേവതയെ പരിപാലിക്കുന്ന തറവാടുകളില്‍ മറ്റു ദേവതകള്‍ക്കും കെട്ടിക്കോലം പതിവില്ല.