വസൂരി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പിടിപ്പെട്ടാല്‍ ഗ്രാമപ്രദേശങ്ങളില്‍ നടത്തപ്പെടാറുണ്ടായിരുന്ന അനുഷ്ഠാനച്ചടങ്ങുകള്‍. ഉത്തരകേരളത്തിലെ മിക്ക ഗ്രമങ്ങളിലും മാരിമാറ്റാന്‍ പ്രത്യേക സ്ഥലം നീക്കിവെക്കപ്പെട്ടിരിക്കുന്നു. മാരി മാറ്റുന്ന സ്ഥലം എന്ന് ഇന്നും അവയെക്കുറിച്ച് പറയാറുണ്ട്. ബലിയും കോലം കെട്ടിയാടലുമൊക്കെ മാരിമാറ്റലിന്റെ ചടങ്ങുകളില്‍പ്പെട്ടതാണ്.