ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നഗരത്തിനു സമീപമുള്ള ഗ്രാമമാണ് മണ്ണാറശാല. അവിടെയാണ് പ്രശസ്ത നാഗാരാധനാകേന്ദ്രമായ മണ്ണാറശാല ഇല്ലം. വര്‍ണാശ്രമികളായ ബ്രാഹ്മണരുടെ സങ്കേതമായിരുന്നതുകൊണ്ടാണ് ആ പേര്‍ വന്നത്. ‘മണ്ണാറശാല’യായതെന്ന് മറ്റൊരഭിപ്രായവും ഉണ്ട്. പരശുരാമനാണ് സര്‍പ്പവിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചതെന്നാണ് പുരാവൃത്തം. നാഗക്കാവിന് അഗ്നിബാധിച്ചപ്പോള്‍ അവിടത്തെ കന്യക സര്‍പ്പങ്ങളെ രക്ഷിച്ചുവെന്നും, നാഗരാജാവ് സന്തുഷ്ടനായി ബ്രാഹ്മണവേഷംധരിച്ച്, സര്‍പ്പങ്ങളെ രക്ഷിച്ച ആ കന്യകയെ വിവാഹംകഴിച്ചുവെന്നും അതിലുണ്ടായ സന്താനപരമ്പരയാണ് ആ ഇല്ലക്കാരെന്നുമാണ് ഐതിഹ്യം. ആ ഇല്ലത്തെ വലിയമ്മയാണ് പൂജാദികള്‍ കഴിക്കുക. ‘ഉരുളികമിഴ്ത്ത്’ അവിടത്തെ പ്രധാന പ്രാര്‍ത്ഥനകളിലൊന്നാണ്. കന്നി, തുലാം, കുംഭം എന്നീ മാസങ്ങളിലെ ആയില്യം പ്രധാനങ്ങളാണ്. സര്‍പ്പപ്പാട്ട്, സര്‍പ്പതുള്ളല്‍ എന്നിവ മണ്ണാറശാലയില്‍ പതിവുണ്ട്. നാല്‍പ്പത്തൊന്നുവര്‍ഷം കൂടുമ്പോഴാണ് അവിടെ ആഘോഷപൂര്‍വ്വം സര്‍പ്പപ്പാട്ട് നടത്തുന്നത്.