ഇസ്‌ളാമികളുടെ ഗൃഹങ്ങളില്‍ പരേതരുടെ സ്മരണാര്‍ഥം ആണ്ടു കഴിക്കല്‍ച്ചടങ്ങ് നടക്കുമ്പോള്‍ പരായണം ചെയ്യുന്നതാണ് മൗലിദുകള്‍. പഴയകാലങ്ങളില്‍ പണ്ഡിതന്‍മാര്‍ എഴുതിയ ഗാനങ്ങളും ഖുര്‍ആന്‍, ഹദീസ് വാക്യങ്ങളും ക്രോഡീകരിച്ചവയാണവ. പ്രവാചകമാരുടെയും മറ്റും ജന്‍മത്തോടനുബന്ധിച്ച കാര്യങ്ങള്‍ അവയിലുണ്ടാകും. ഇവ പാരായണം ചെയ്യുന്നത് പുണ്യകര്‍മ്മമായി കരുതപ്പെടുന്നു. ഭവനങ്ങളില്‍ ഇത് നടത്തുമ്പോള്‍ ചടങ്ങിനോടനുബന്ധിച്ച് സദ്യയും പതിവുണ്ട്.