ആടുകളെ യുദ്ധം പരിശീലിപ്പിച്ച് ചെയ്യിക്കുന്ന ഒരുതരം പ്രാണിദ്യുതം. പന്തയം വെച്ചും അല്ലാതെയും ഇത്തരം പോരുകള്‍ നടത്തുമായിരുന്നു. മേഷകുക്കുട ലാവകയുദ്ധ വിധികളെല്ലാം വര്‍ജിക്കേണ്ടതാണെന്നാണ് സ്മൃതികള്‍ പ്രസ്താവിക്കുന്നത്. ഹിതോപദേശാദികഥകളില്‍ മേഷയുദ്ധത്തിനിടയില്‍പ്പെട്ട് മരണം സംഭവിക്കുന്നതായി ചിത്രീകരിച്ചുട്ടുണ്ട്. വളരെ വാശിയോടെയാണ് ആടുകള്‍ പോര് നടത്തുക. വടക്കന്‍പാട്ടുകഥകളില്‍ മേഷയുദ്ധത്തെപ്പറ്റി പ്രസ്താവനയുണ്ട്.