സൂര്യന്‍ നില്‍ക്കുന്ന നക്ഷത്രം. ഞായര്‍ എന്നാല്‍ സൂര്യന്‍ എന്നും, വേല എന്നാല്‍ സമയം എന്നും അര്‍ത്ഥം, ഒരു നക്ഷത്രത്തില്‍ സൂര്യന്‍ നില്‍ക്കുന്ന കാല(സമയ)ത്തെ ഞാറ്റുവേല എന്നു പറയാം. തിരുവാതിര നക്ഷത്രത്തില്‍ നില്‍ക്കുന്ന കാലം തിരുവാതിര ഞാറ്റുവേല. പുണര്‍തത്തില്‍ സൂര്യന്‍ നില്‍ക്കുന്ന സമയം പുണര്‍തം ഞാറ്റുവേല. അത്തത്തിലാണ് നില്‍ക്കുന്നതെങ്കില്‍ അത്തം ഞാറ്റുവേലയും.ഞാറ്റുവേലയും കൃഷിയും തമ്മില്‍ ഏറെ ബന്ധമുണ്ടെന്ന് ഗ്രാമീണര്‍ ഇന്നും വിശ്വസിക്കുന്നു. ഓരോമാസത്തിലുംഇന്നിയിന്ന കൃഷിപ്പണി നടത്തണമെന്ന് കൃഷിക്കാര്‍ക്കറിയാമായിരുന്നു.