പണ്ടുണ്ടായിരുന്ന ഉപചാരപരമായ ഒരു സമ്പ്രദായം. ഓണത്തിന് കുടിയാന്‍മാര്‍ (പാട്ടക്കാര്‍) ജന്മിമാര്‍ക്ക് തിരുമുല്‍ക്കാഴ്ചയായി ഏത്തക്കുലയും മറ്റു വിഭവങ്ങളും സമര്‍പ്പിച്ചിരുന്നു. കാഴ്ച വയ്ക്കുന്നവര്‍ക്ക് ജന്മിമാര്‍ സമ്മാനങ്ങളും നല്‍കിയിരുന്നു. ഇന്ന് ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ ഓണക്കാഴ്ച നിലനില്‍ക്കുന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിലേക്ക് എല്ലാ ഓണത്തിനും കാണിക്കാര്‍ ഇതുപോലെ ആചാരപരമായ ഓണക്കാഴ്ച വയ്ക്കാറുണ്ട്.