കോലം തുള്ളലിനും പടേനിക്കും ഉപയോഗിക്കുന്ന കോലങ്ങള്‍ പച്ചപ്പാളകളിലാണ് അവ ചിത്രീകരിക്കുക.ചെങ്കല്ലുപൊടിച്ചരച്ചുണ്ടാക്കുന്ന ചുവപ്പ്, കരിയരച്ചുണ്ടാക്കുന്ന കറുപ്പ്, മഞ്ഞച്ചണ്ണയുടെ മഞ്ഞയും കോലങ്ങള്‍ എഴുതാന്‍ ഉപയോഗിക്കുന്ന നിറങ്ങളാണ്. പാളയില്‍ വെളുപ്പും പച്ചയും നിറം കിട്ടും. ചില കോലങ്ങള്‍ ഒറ്റപ്പാളയില്‍ വരയ്ക്കും. എന്നാല്‍ കൂടുതല്‍ പാളകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന കോലങ്ങളുമുണ്ട്. പ്രതിരൂപാത്മക സങ്കല്പങ്ങളാണ് കോലങ്ങള്‍ക്കുള്ളത്. രൗദ്രവും ബീഭല്‍സവുമായ രൂപങ്ങള്‍ അവയില്‍ കാണാം. പാളക്കോലങ്ങള്‍ ചിത്രീകരിക്കുന്നതില്‍ പാരമ്പര്യ വൈദഗ്ദ്ധ്യമുള്ളവരാണ് ഗണകസമുദായക്കാര്‍.