കവുങ്ങിന്റെ പാളകൊണ്ടു നിര്‍മ്മിക്കുന്ന തൊപ്പി. ഗ്രാമീണരായ തൊഴിലാളികള്‍ പാളത്തൊപ്പി ധരിക്കുക സര്‍വസാധാരണമാണ്. പാളകൊണ്ട് തൊപ്പിയുണ്ടാക്കുവാന്‍ ഗ്രാമീണരില്‍ മിക്കവര്‍ക്കും അറിയാമെങ്കിലും അതൊരു കുലത്തൊഴിലായി സ്വീകരിച്ചവരാണ് കോപ്പാളര്‍. കാസര്‍കോടു ജില്ലയിലാണ് അവര്‍ വസിക്കുന്നത്. കോപ്പാളരില്‍പ്പെട്ട സ്ത്രീപുരുഷന്മാര്‍ക്ക് അതിമനോഹരമായി പാളത്തൊപ്പികള്‍ ഉണ്ടാക്കുവാന്‍ കഴിയും. കരിമ്പാലര്‍, കുറഗര്‍ എന്നിവര്‍ പാളത്തൊപ്പി ഉണ്ടാക്കും.