യുദ്ധദേവതയായ ഭദ്രകാളി. സംഘകാലത്തെ ‘കൊറ്റവൈ’ തന്നെയാണ് പടകാളി. വടക്കന്‍പാട്ടുകളില്‍ പല സന്ദര്‍ഭങ്ങളിലും പടകാളിമുറ്റത്തും ചെന്നിറങ്ങി ഭൂമിയും കൊട്ടു നെറുകേരി വെച്ചു എന്നിങ്ങനെ പടകാളിയെപ്പറ്റി പരാമര്‍ശം കാണാം. യുദ്ധത്തിനോ, പടയ്‌ക്കോ അങ്കത്തിനോ പോകുമ്പോള്‍ കാളിയുടെ ശ്രീകോവിലിനു മുന്നില്‍ തൊഴുതുവന്ദിക്കുക പതിവായിരുന്നു. കളരിയഭ്യാസികളുടെ കളരിയിലോ തറവാട്ടിലോ പടകാളിക്ക് പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും.