നിവേദ്യത്തിനും അഭിഷേകത്തിനും ഉപയോഗിക്കുന്നത്. ശര്‍ക്കര (ആറുഭാഗം), തേന്‍ (അഞ്ചുഭാഗം), പാല് (നാലുഭാഗം), മുന്തിരിങ്ങ (മൂന്ന്), പശുവിന്‍ നെയ്യ് (രണ്ട്്ഭാഗം), എന്നിവ ചേര്‍ത്തുണ്ടാക്കുന്നു. പഞ്ചസാര, തേന്‍, കദളിപ്പഴം, നെയ്യ്, പാല് എന്നിവ ചേര്‍ത്തും പഞ്ചാമൃതം ഉണ്ടാക്കാമെന്ന് വിധിയുണ്ട്. സുബ്രഹ്മണ്യന് നിവേദ്യത്തിനും അഭിഷേകത്തിനും പഞ്ചാമൃതം മുഖ്യമാണ്.