വയനാട്ടിലെ കുറിച്യര്‍ക്കിടയില്‍ നടപ്പുള്ള താലികെട്ടുകല്യാണം. ആറു ദിവസത്തോളം ഈ ഗാര്‍ഹികോത്സവം നീണ്ടുനില്‍ക്കും. അവസാനദിവസം സദ്യ നടത്തും. പാട്ടും നര്‍ത്തനവുമൊക്കെ അതിന്റെ ഭാഗമായുണ്ടാകും. വിവാഹപ്രായമാകുന്നതിനു മുമ്പുള്ള ഒരു ചടങ്ങാണിത്. പിട്ടന്‍, അമ്മാവന്‍, അമ്മാവന്റെ മകന്‍, വെളിച്ചപ്പാട് എന്നിവരില്‍ ആരെങ്കിലുമാണ് കന്യകയുടെ കഴുത്തില്‍ താലികെട്ടുക. ചടങ്ങിനുശേഷം ആ താലി അഴിച്ചെടുക്കും.