കാവുകളിലെ ഭരണിവേല തുടങ്ങിയ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് പറയസമുദായക്കാര്‍ നടത്താറുള്ള ആട്ടവും നൃത്തവും, കാവുതീണ്ടല്‍ച്ചടങ്ങിന്റെ ഭാഗവമായും നടത്താറുണ്ട്. ദ്രുതഗതിയിലുള്ള ചുവടുവെപ്പുകളാണിതിനുണ്ടാവുക. കളിയുടെ അന്ത്യത്തില്‍ നിയന്ത്രണം വിട്ടുപോകുമ്പോള്‍ മറ്റുള്ളവര്‍ താങ്ങിയെടുക്കും. തൃശൂര്‍ ജില്ലയിലും പരിസരപ്രദേശങ്ങളിലും പറയന്‍കളി നിലവിലുണ്ട്.