ഉത്സവകാലങ്ങളിലും മറ്റും രാത്രിയിലെ എഴുന്നള്ളിപ്പിനോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ നടത്തപ്പെടുന്നത്. നാഗസ്വര പ്രദക്ഷിണം, കേളി, കൊമ്പുപറ്റ്, കുഴല്‍പ്പറ്റ് എന്നിവയ്ക്കുശേഷം ചെണ്ടമേളത്തോടെ പ്രദക്ഷിണം നടത്തും. പിന്നീടാണ് പരിഷവാദ്യം. മൂന്ന് വീക്കന്‍ ചെണ്ട, മൂന്ന് തിമില, രണ്ട് ഇലത്താളം., ഒരു ചേങ്ങില എന്നിവയാണ് അതിനാവശ്യം. മേളക്കൊഴുപ്പുള്ളതാണ് പരിഷവാദ്യം.