കടംകഥകളില്‍ ഒരിനം. കടംകഥാവാക്യങ്ങളിലെ ചില പദങ്ങളിലെ ഏതാനും ഭാഗം ഊഹിച്ചറിയേണ്ട തരത്തിലുള്ളതാണിവ. 1879–ല്‍ ഫ്രന്‍സ് പ്രന്റാനോവ് പ്രസിദ്ധീകരിച്ച ഒരു ലഘുഗ്രന്ഥത്തില്‍ പദപൂരണികളായ പുതിയ കടംകഥകള്‍ക്കു മുപ്പതോളം മാതൃകകള്‍ ചേര്‍ത്തിട്ടുണ്ട്. ജര്‍മനിയിലും മറ്റും ഇത്തരം കടംകഥകള്‍ വിനോദോപാധികളാണ്. തമാശകളും കടംകഥകളും തമ്മിലുള്ള ബന്ധത്തെപ്പറ്റി ചിന്തിക്കുവാന്‍ സിഗ്മണ്‍ഡ് സഫ്രോയിഡിന് വഴികാട്ടിയത് ഈ കടം കഥാമാതൃകകളാണ്. പദപൂരണികള്‍ക്ക് ഉന്മേഷവും വിനോദവും പ്രദാനം ചെയ്യുവാന്‍ കഴിയും.

മലയാളത്തില്‍ പദപൂരണികളായ കടംകഥകള്‍ അധികമില്ല.

….കം എന്ന രാജ്യത്ത് (കര്‍ണാടകം)

….കം എന്ന വിത്തിട്ടു (ജീരകം)

….കം കൊണ്ട് ഏറുകൊടുത്തു (ചട്ടകം)

….കം കൊണ്ട് വേലികെട്ടി (ചമ്പകം)

എന്നത് പദപൂരണിക്ക് ഒരുദാഹരണമാണ്.