കേരളത്തിലെ വാദ്യസമുച്ചയത്തില്‍ പതിനെട്ടു വാദ്യങ്ങള്‍ പ്രധാനപ്പെട്ടവയായിരുന്നു. പതിനെട്ടുവാദ്യവും ചെണ്ടക്കു താഴെ എന്ന പഴഞ്ചൊല്ല് പതിനെട്ടു വാദ്യസങ്കല്പം ഉണ്ടായിരുന്നതിന് തെളിവാണ്. ചെണ്ട, തിമില, ഇടയ്ക്ക, വീക്കന്‍, മരം, തൊപ്പിമദ്ദളം, ശംഖ്, ചേങ്ങില, ഇലത്താളം, കൊമ്പ്, കുഴിത്താളം, ഇടുമുടി, വീരാണം, നന്തുണി, കരടിക, പടഹം, ശുദ്ധമദ്ദളം, കുറുംകുഴല്‍ എന്നിവയാണ് പതിനെട്ടുവാദ്യങ്ങള്‍ എന്നൊരഭിപ്രായമുണ്ട്. ഘനം, സുഷിരം, തത്വംഷ, അവനദ്ധം എന്നീ നാലുവിഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടും. മൃദംഗം, ചിങ്കിടിക്കുഴല്‍, അങ്ക്യംഷ തുടങ്ങിയവയെ പതിനെട്ടുവാദ്യങ്ങളില്‍പ്പെടുത്തിയിരിക്കുകയാണ