മികച്ച ജ്യോതിഷ പാരമ്പര്യമുള്ള ഒരു ഭവനം. ഇതിനെപ്പറ്റി ഒരൈതിഹ്യം നിലവിലുണ്ട്. ജ്യോതിഷപണ്ഡിതനായ തലക്കുളത്തൂര്‍ ഭട്ടതിരി തനിക്ക് അധപ്പതനം ഉണ്ടാകുമെന്ന് മുന്‍കൂട്ടി അറിഞ്ഞു. ജാതകഫലം പരീക്ഷിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. പാഴൂരില്‍ താമസിച്ചു നിശ്ചിത ദിവസം ചില സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം പാഴൂര്‍ പുഴയില്‍ വഞ്ചിക്കളിയില്‍ ഏര്‍പ്പെട്ടു. രാത്രിയില്‍ പെട്ടെന്നുണ്ടായ കാറ്റുംമഴയും കൊണ്ട് തോണികള്‍ പല ഭാഗങ്ങളിലായി നീങ്ങി. ഭട്ടതിരി ഒരുവിധം കരയ്ക്കടുത്തു. ഒരു വീടിന്റെ തിണ്ണയില്‍ കയറിക്കിടന്നു. പുറത്തിറങ്ങിയ സ്ത്രീ, അത് തന്റെ ഭര്‍ത്താവാണെന്ന് കരുതി ഒപ്പം കിടന്നു. പിന്നീടാണ് കാര്യമോര്‍ത്തത്. ഭട്ടതിരിക്ക് അധപ്പതനമുണ്ടായി. അദ്ദേഹം അവസാനകാലം അവിടെ മടങ്ങിവന്നു തന്റെ മകന് ഉപദേശം നല്‍കി. ഭട്ടതിരി അവിടെ വെച്ചാണ് സമാധിയടഞ്ഞത്. ആ പടിപ്പുര ഭട്ടതിരിയുടെ അനുഗ്രഹംകൊണ്ട് പ്രസിദ്ധമായിത്തീര്‍ന്നു. പാഴൂര്‍പടിപ്പുര പ്രശ്‌നകാര്യങ്ങളില്‍ പ്രശസ്തമായിത്തീര്‍ന്നത് അതുകൊണ്ടാണെന്നാണ് ഐതിഹ്യം. പടിപ്പുരയില്‍ ബുധശുക്രന്മാരുടെ സാന്നിധ്യം ഉണ്ടെന്ന് വിശ്വാസം.