ക്രിസ്ത്യാനികളും ഇസ്‌ളാമികളും പെരുന്നാള്‍ എന്ന പേരില്‍ ചില ആഘോഷങ്ങള്‍ നടത്താറുണ്ട്. മതപ്രവാചകന്റെയോ അതുപോലെ പ്രാധാന്യമുള്ള വ്യക്തികളുടെയോ തിരുനാള്, സുപ്രധാനമായ ചില സംഭവങ്ങളുടെ സ്മരണ, മുഖ്യമായ ചില വിശേഷങ്ങള്‍ എന്നിവയാണ്. പെരുന്നാള്‍ എന്ന പേരില്‍ അറിയപ്പെടുന്നതെന്ന് പൊതുവെ പറയാം. വലിയ പെരുന്നാള്‍ ഇസ്‌ളാമികളുടെതാണ്. പിണ്ടിപ്പെരുന്നാള്‍, രാക്കുളി പെരുന്നാള്, കര്‍ത്താവിന്റെ ചേലാ കര്‍മ്മപ്പെരുന്നാള്‍, വലിയ പെരുന്നാള്‍, പള്ളിപ്പെരുന്നാള്‍, ശ്രാദ്ധപ്പെരുന്നാള്‍, ഓര്‍മ്മപ്പെരുന്നാള്‍ എന്നിങ്ങനെ ക്രൈസ്തവര്‍ക്കിടയില്‍ പല പെരുന്നാളുകളുണ്ട്. മലയാറ്റൂര്‍ പെരുന്നാള്‍, ഓണക്കൂര്‍ പെരുന്നാള്‍, ചെങ്ങളം പെരുന്നാള്‍, അര്‍ത്തുങ്കല്‍ പെരുന്നാള്‍ വെട്ടുകാട് പെരുന്നാള്‍ തുടങ്ങിയ പ്രാദേശിക പെരുന്നാള്‍ നിരവധി.