തെയ്യം, തിറ എന്നിവയ്ക്കുള്ള ഒരു അരച്ചമയം. അരയുടയുടെ ഒരുവശം തൂങ്ങിനില്‍ക്കുന്ന തുണിയാണത്. വേട്ടയ്‌ക്കൊരുമന്‍. വൈരജാതന്‍ തുടങ്ങിയ ചെയ്യം തിറകള്‍ക്ക് വടക്കന്‍ പ്രദേശങ്ങളില്‍ പൂക്കച്ച ഉപയോഗിക്കും. മറ്റു പല പ്രദേശങ്ങളിലും അതിനു പകരം തലച്ചുറ്റ് കച്ചയാണ് ഉപയോഗിക്കുക. കളരിയഭ്യാസികള്‍ ഉപയോഗിക്കുന്ന കച്ചയ്ക്കും പൂക്കച്ച എന്നു പറയും. അതിന് കൂടുതല്‍ നീശമമുണ്ടാവും.