ബ്രാഹ്മണര്‍ക്കിടയില്‍ ഔപാസനാഗ്നി നഷ്ടപ്പെട്ടാല്‍ വീണ്ടും ഹോമത്തില്‍ ‘അഗ്നി’ ഉണ്ടാക്കുവാനുള്ള വസ്തുക്കളെ ‘സംഭാരം’ എന്നാണ് പറയുക. പെരിയാറ്റില്‍ നിന്നോ, ഭാരതപ്പുഴയില്‍ നിന്നോ, എടുത്ത മണ്ണ്, ഓര്‍മനിലത്തിലെമണ്ണ്, എലിതുരന്നമണ്ണ്, പുറ്റുമണ്ണ്, എന്നുമെഴുക്കുള്ള ആറ്റിലെമണ്ണ്, പന്നിതുരന്നമണ്ണ്, താമരവളയശകലം, കോഴിപ്പരല്, അരയാല്‍ ചമതക്കഷണം, അത്തിച്ചമതക്കഷണം, പ്‌ളാശിന്‍ ചമതക്കഷണം, വഹ്നിച്ചമതനുറുക്ക്, വയ്യങ്കതച്ചമത നുറുക്ക്, ഇടിവെട്ടേറ്റ കേരവൃക്ഷശകലം എന്നീ പതിനാലുസാധങ്ങളാണ് ‘സംഭാര’ത്തില്‍ വേണ്ടത്. ഇവ സൂക്ഷിക്കുന്ന മരപ്പെട്ടിയാണ് സംഭാരപ്പെട്ടി. അതിനു പതിനാല് അറകള്‍ ഉണ്ടായിരിക്കും.