കുറ്റം തെളിയിക്കാനുള്ള പ്രാക്തന സമ്പ്രദായം. ജവപരീക്ഷ, അഗ്നിപരീക്ഷ, വിഷപരീക്ഷ, തൂക്കുപരീക്ഷ എന്നീ നാലുവിധത്തിലുള്ള സത്യപരീക്ഷകള്‍ ഉണ്ടായിരുന്നു. മുതലകളുള്ള നദി നീന്തികടക്കുകയാണ് ജലപരീക്ഷ. തിളയ്ക്കുന്ന എണ്ണയില്‍ കൈ മുക്കുകയാണ് അഗ്നിപരീക്ഷ. സര്‍പ്പത്തെ ഇട്ടടച്ച കുടത്തില്‍ കൈയിടുകയോ, മൂന്ന് നെല്ലിട വിഷം മുപ്പത്തിരണ്ടിരട്ടി നെയ്യ് ചേര്‍ത്ത് സേവിക്കുകയാണ് ആണ് വിഷപരീക്ഷ. കുറ്റം ചെയ്തുവെന്ന് സംശയിക്കപ്പെടുന്ന ആളുടെ തൂക്കം നോക്കിയശേഷം അയാളുടെ പേരിലുള്ള കുറ്റമെഴുതിയ ഓലയോടുകൂടിയും തൂക്കിനോക്കുമ്പോള്‍ കൂടുതല്‍ തൂക്കമുണ്ടെന്നു കണ്ടാല്‍ കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കും, ഇത് തൂക്കുപരീക്ഷ.