അമ്പലവാസിവിഭാഗത്തില്‍പ്പെട്ടവര്‍. പിഷാരടി എന്നും പറയും. സന്യാസകര്‍മം പൂര്‍ത്തിയാക്കാത്ത ഒരു ബ്രാഹ്മണന്റെ സന്താന പരമ്പരയാണിവരെന്നാണ് പുരാവൃത്തം. ഇവരുടെ ശവം ദഹിപ്പിക്കാറില്ല. സന്യാസിമാരെ മറവുചെയ്യുന്നതു പോലെ ശവം കുഴിയിലിരുത്തുകയാണ് പതിവ്. പരേതര്‍ക്കുവേണ്ടി ഇവര്‍ ശ്രാദ്ധാദികള്‍ ഊട്ടാറില്ല. വൈഷ്ണവരാണിവരെന്നു പറയപ്പെടുന്നു. ക്ഷേത്രങ്ങളില്‍ മാല കെട്ടുക, പൂജാപുഷ്പം തയ്യാറാക്കുക, വിളക്കുപിടിക്കുക തുടങ്ങിയ പ്രവൃത്തി ഇവര്‍ ചെയ്തുവരാറുണ്ട്.