മാപ്പിളമാരുടെ വിവാഹനിശ്ചയച്ചടങ്ങിനെ തുടര്‍ന്നുള്ള ഒരു ചടങ്ങ്. വിവാഹനിശ്ചയത്തിന് ഇരുപക്ഷത്തുമുള്ള പ്രമാണിമാരും കാരണവന്മാരും പങ്കെടുക്കും. നിശ്ചയം കഴിഞ്ഞാല്‍ കല്യാണാഘോഷത്തിന്റെ ഓരോ ചടങ്ങുകള്‍ തുടങ്ങും. പെണ്ണിന്റെ ഭവനത്തില്‍ നിന്ന് പലതരം പലഹാരങ്ങള്‍ പാത്രങ്ങളിലാക്കി. കന്യകമാര്‍ വഹിച്ചുകൊണ്ട് വരന്റെ ഭവനത്തിലേക്ക് പോകും. അപ്പം കൊണ്ടുപോകുന്ന ഈ ചടങ്ങാണ് തണ്ണീര്‍കുടി. കോഴിക്കോടും പരിസരപ്രദേശങ്ങളിലും ഈ പതിവ് നിലനില്‍ക്കുന്നു.