അയ്യപ്പന്‍ തീയാട്ട് നടത്തി വരുന്ന ഒരു അന്തരാള വിഭാഗം. ഇവരുടെ കലാനിര്‍വ്വഹണം മലബാര്‍ പ്രദേശത്താണ്. മധ്യകേരളത്തിലാണ് അവരുടെ അധിവാസം. തീയാടിനമ്പ്യാന്‍മാര്‍ എട്ടുഭവനക്കാരാണ്. ഭവനത്തെ ‘തീയാടി’ എന്നു പറയും. ഏലം കുളം തീയാടി, ചെര്‍പുളശേ്ശരി തീയാടി, മുണ്ടമുക തീയാടി, മുളകുന്നത്തുകാവ് തീയാടി, തായംകാവ് തീയാടി, എരിഞ്ഞാലക്കുട തീയാടി, മലമല്‍ക്കാവ് തീയാടി, പെരുംപിലാവ് തീയാടി, എന്നിവയാണ് എട്ടു ‘തീയാടി’ വിഭാഗങ്ങള്‍. മക്കത്തായികളാണിവര്‍ ഇവര്‍. സ്ത്രീകളെ ‘മറവിലമ്മ'(മരുവോളമ്മ) എന്നു പറയും. ചോറൂണ്, ഉപനയനം, സമാവര്‍ത്തനം, വേളി തുടങ്ങിയ സംസ്‌കാരക്രിയകള്‍ ബ്രാഹ്മണരെപ്പോലെ തന്നെ ഇവരും ചെയ്യുന്നു. പത്തു ഗായത്രിയാണ് ജപിക്കേണ്ടത്. പകഴിയം ചടങ്ങാണ് ക്രിയകള്‍ക്ക് അവലംബം. മരിച്ചാല്‍ പത്തു പുലയാണ് ആചരിക്കുക.