തെയ്യാട്ടം നടത്തുന്ന കാവിലോ, തറവാട്ടിലോ കോലക്കാരന്‍ തലേദിവസം വന്ന് പടഹാദിയായി ചടങ്ങുകള്‍ ആരംഭിക്കും. ഇതിന് ‘തെയ്യംകൂടല്‍’എന്നാണ് പറയുക. തെയ്യം കൂടിയാല്‍ നാട്ടുകാര്‍ വീട് വൃത്തിയാക്കി വിളക്കു വയ്ക്കും.