കലം തുടങ്ങിയ പാത്രങ്ങള്‍ തൂക്കിയിടാന്‍ കയറുകൊണ്ട് അടുക്കളയില്‍ മെനഞ്ഞുകെട്ടുന്ന ഉറി. കുട്ടികള്‍ എടുത്തുകളയാതെയും ഉറുമ്പ് മുതലായവ കയറാതെയും ഭക്ഷണസാധനങ്ങള്‍ ഭദ്രമായി സൂക്ഷിക്കാന്‍ കഴിയും. മോര്, പാല്‍, തൈര്, വെണ്ണ മുതലായവ ഉറിയില്‍ സൂക്ഷിക്കുന്ന പതിവുണ്ട്. ശ്രീകൃഷ്ണന്റെ ബാല്യകാല പുരാവൃത്തവുമായി ഉറിക്കുള്ള ബന്ധം പ്രസിദ്ധമാണ്.