ഉത്തരകേരളത്തിലെ മലയര്‍ ‘കണ്ണേറ്റുമന്ത്രവാദ’ത്തിന് പാടുന്ന ‘കണ്ണേര്‍പാട്ടു’കളില്‍ ഒരിനം. ജ്ഞാനോപദേശപരമായ പാട്ടാണ് ‘ഉറുതിക്കവി’. ഉറുതി എന്ന പദത്തിന് ജ്ഞാനം, അറിവ് എന്നൊക്കെ അര്‍ത്ഥമുണ്ട്. ‘കവി’ എന്നതിന് ഇവിടെ ‘കവിത’ എന്നേ വിവക്ഷയുള്ളൂ. എട്ടെട്ടു പാദങ്ങളുള്ള പദ്യഖണ്ഡങ്ങളാണ് ‘ഉറുതിക്കവി’യില്‍ കാണുന്നത്. അകാരാദിക്രമത്തിലാണ് പദ്യഖണ്ഡങ്ങള്‍ തുടങ്ങുന്നത്.

‘അല്ലലൊരുത്തനുവന്നതു കണ്ടാല്‍

ആകിലുമതിനെ പറഞ്ഞു കഴിക്ക

കൊല്ലാക്കൊല്ലരുതൊരു ജീവനെയും

ഒരുമിച്ചറിവിന്‍ മാനുഷരെന്നേന്‍’

എന്നിങ്ങനെയാണ് ‘ഉറുതിക്കവി’യുടെ സ്വഭാവം.